വി. എസ് ശിവകുമാര്‍ ജോസ്‌മോനെ അനുമോദിക്കുന്നു

ബൈബിള്‍ പകര്‍ത്തിയെഴുതിയ ജോസ്‌മോന്​ ആദരം

പാറശ്ശാല: ബൈബിള്‍ പൂർണമായി പകര്‍ത്തിയെഴുതിയ പാറശ്ശാല ജീസാ കോട്ടേജില്‍ ജോസ്‌മോനെ ആദരിച്ചു. 264 ദിവസം എടുത്താണ്​ ​ജോസ്‌മോൻ ബൈബിൾ പൂർണമായി പേനകൊണ്ട്​ പകർത്തിയെഴുതിയത്​.

കുട്ടികാലത്തെ വലിയ ആഗ്രഹമാണ് ബൈബിള്‍ പകര്‍ത്തിയെ എഴുതുകയെന്നതെന്നും അതുപൂർത്തീകരിക്കാനായതിൽ വലിയ സന്തോഷമുണ്ടെന്നും ജോസ്‌മോൻ പറഞ്ഞു. ഉദ്യമത്തിനായി 1000 എ3 സൈസ് പേപ്പറും 162 ജെല്‍ പേനയും ഉപയോഗിച്ചു. ഇടിച്ചക്കപ്ലാമൂട് ശ്രീ ലക്ഷ്മി കല്യാണ മണ്ഡപത്തില്‍ നടന്ന പൊതു സമ്മേളനത്തിൽ മുന്‍ മന്ത്രി വി. എസ് ശിവ കുമാര്‍ ജോസ്‌മോനെ അനുമോദിച്ചു.

കീഴെതോട്ടം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. നേരത്തെ, ജോസ്‌മോനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അനുമോദിച്ചിരുന്നു.

Tags:    
News Summary - The Bible was copied and pasted by Josmon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.