തിരുവനന്തപുരം: നഗരത്തിൽ കൂടുതൽ ആധുനിക രീതിയിലുള്ള തെരുവുകച്ചവട കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. സ്മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ മ്യൂസിയം ആർ.കെ.വി റോഡിൽ നിർമിച്ച ആധുനിക തെരുവുകച്ചവട കേന്ദ്രങ്ങളുടെയും കോർപറേഷൻ വഴിയോര കച്ചവട മേളയുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവ് കച്ചവടക്കാരെ കൈപിടിച്ച് ഉയർത്തുകയെന്നതാണ് ഈ സർക്കാറിന്റെ നയം. അതുകൊണ്ടുതന്നെ അവരുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാനാണ് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. വഴിയോര കച്ചവർക്കാർക്കുള്ള ആധുനിക കേന്ദ്രങ്ങളുടെ താക്കോൽ വിതരണവും നടന്നു.
സ്മാർട്ട് സിറ്റി സി.ഇ.ഒ അരുൺ കെ. വിജയൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. സലീം, ഡി.ആർ. അനിൽ, ജിഷ ജോൺ, സിന്ധു വിജയൻ ട്രേഡ് യൂനിയൻ നേതാക്കളായ അനിൽ കുമാർ, സോണിയ ജോർജ്, മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.