തിരുവനന്തപുരം: ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി പുരസ്കാരങ്ങൾ നേടിയ എജ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. ശ്രീനിവാസന് 2021-22ലെ രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്. അതാത് മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകുന്ന പുരസ്കാരമാണിത്.
ചലച്ചിത്രരംഗത്തെ സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്കാരം ശ്രീനിവാസനെ തേടിയെത്തിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസോസിയേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
റിലീസിന് തയാറായി നിൽക്കുന്ന മാടൻ, ഉടൻ ആരംഭിക്കുന്ന വാൻഗോഖിന്‍റെ തീൻമേശ, വാരണാസി എന്നിവയാണ് തിരുവനന്തപുരം സ്വദേശിയായ ശ്രീനിവാസന്‍റെ വരാനിരിക്കുന്ന പ്രൊജക്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.