തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വാതന്ത്ര്യസമര സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്തത്തിൽ പ്രതിഷേധം.
ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാഹുൽ എത്താത്തതിൽ സംഘാടകരെ നേരിട്ട് കണ്ട് കെ.പി.സി.സി നേതൃത്വം ആശ്വസിപ്പിച്ചു. ചടങ്ങിനെത്താൻ സുരക്ഷ വിഭാഗം അനുമതി നൽകിയില്ലെന്ന് യാത്രാസംഘം വിശദീകരിക്കുന്നു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ശശി തരൂർ എം.പി, വി.എസ്. ശിവകുമാർ, എം.എം. ഹസൻ തുടങ്ങിയവർ ചടങ്ങിനെത്തി. കെ.ഇ. മാമന്റെയും പി. ഗോപിനാഥൻ നായരുടെയും സ്മൃതി മണ്ഡപമാണ് ഇവിടെ ഒരുക്കിയിരുന്നത്. രാഹുൽ ഗാന്ധി വരാത്തതിൽ കോൺഗ്രസ് നേതാക്കൾ അമർഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.