തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 1,70,437 ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതിന് ക്രമീകരണമായി. ആദ്യ രണ്ട് ദിവസങ്ങളില്‍ ജില്ലയിലെ 61,283 മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് ലഭ്യമാകും.
ആഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീലകാര്‍ഡ് ഉടമകള്‍ക്കും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വെള്ളക്കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കും.
മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ക്ഷേമസ്ഥാപനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്കും കിറ്റ് നല്‍കും. കൂടാതെ ഒരു റേഷന്കാര്ഡിലും ഉള്‍പ്പെടാത്ത ഭിന്നലിംഗക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ഹാജരാക്കി ഭക്ഷ്യക്കിറ്റ് വാങ്ങാം.
നിർദിഷ്ട ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ അസൗകര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ നാലുമുതല്‍ ഏഴുവരെ കിറ്റ് കൈപ്പറ്റാന്‍ അവസരമുണ്ട്. പ്രത്യേകം തുണി സഞ്ചിയില്‍ വെളിച്ചെണ്ണ, കശുവണ്ടിപ്പരിപ്പ്, നെയ്യ്, ഏലയ്ക്ക, ഉണക്കലരി, തേയില, പഞ്ചസാര തുടങ്ങി 13 ഇനം ഭക്ഷ്യവസ്തുക്കളാണ് ഇത്തവണ നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.