കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ആരംഭിച്ച രാജ്യാന്തര ഇൻഡീ സംഗീതോത്സവത്തിൽ ഊരാളി ബാൻഡ് അംഗങ്ങൾ സംഗീത പരിപാടി അവതരിപ്പിക്കുന്നു
കോവളം: ആസ്വാദക കേരളത്തിനു നവ്യാനുഭവം പകർന്ന് കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന് അരങ്ങുണർന്നു.
ഊരാളിയുടെ സ്പാനിഷ്-ഇന്ത്യന്‍ മിക്സ് ഗാനത്തിന്റെ ബീറ്റോടെയാണ് മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായത്. റോക് ഫ്ലവേഴ്സ് എന്ന ഇറ്റാലിയന്‍ ബാന്‍ഡാണ് ഊരാളിക്കു ശേഷം വേദിയിലെത്തിയത്. പുതിയകാലത്തിന്റെ തത്ത്വചിന്തയും വികാരങ്ങളും അടങ്ങുന്ന ഗാനങ്ങളാണ് റോക് ഫ്ലവേഴ്സ് വേദിയിലെത്തിച്ചത്. പാപ്വന്യൂഗിനിയില്നിന്നുള്ള ഗായകന് ആന്‍സ്ലോമും ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യദിനത്തിൽ ആസ്വാദകരുടെ മനംകവർന്നു.
കേരളത്തിൽ നടക്കുന്ന ആദ്യ സ്വതന്ത്ര മ്യൂസിക് ഫെസ്റ്റിവലിൽ അഞ്ചു ദിവസങ്ങളിലായി 21 ബാൻഡുകൾ വേദിയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.