തുരുത്തിമൂല പാലത്തിനും കുടയാല്‍ സ്കൂളിനുമിടയിൽ റോഡരികിലെ വശത്തെ മാലിന്യം
വെള്ളറട: നിലമാമൂട്-മുള്ളിലവുവിള റോഡില്‍ തുരുത്തിമൂല പാലത്തിനും കുടയാല്‍ സ്കൂളിനുമിടയില്‍ മാലിന്യം നിറയുന്നു. ഇറക്കത്തില്‍ റോഡിന്റെ ഇരുവശത്തെ പുരയിടത്തിലും റോഡിലുമാണ് മാലിന്യം.
സമീപത്തും തോട്ടിലും മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. ഇറച്ചി അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനാല്‍ നായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.
മാലിന്യം നിക്ഷേപം തുടങ്ങി മാസങ്ങളായിട്ടും കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് അനക്കമില്ല.
മാലിന്യം നിറഞ്ഞതോടെ പ്രദേശത്തെ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീതിയിലാണ്. ഇവിടെ ഇറച്ചി അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ചാക്കുകളില്‍ നിറച്ച മാലിന്യം ഉപേക്ഷിക്കുന്നത് പതിവാണ്. ഇവ ചീഞ്ഞ ദുര്‍ഗന്ധവും സഹിച്ചാണ് ജനങ്ങള്‍ കടന്നുപോകുന്നത്.
ജനവാസ കേന്ദ്രങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിന് ഉടന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.