മ്യൂ​സി​യം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ സ​മീ​പം പ​ണി​പൂ​ർ​ത്തി​യാ​യ 34 ക​ട​മു​റി​ക​ളോ​ടു​കൂ​ടി​യ തെ​രു​വോ​ര കേ​​ന്ദ്രം

വഴിയോര കച്ചവടം സ്മാർട്ടാവും

തിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ ഭാഗമായി നഗരത്തിലെ വഴിയോര കച്ചവടക്കാരും സ്മാർട്ടാകുന്നു. വെയിലും മഴയും ഏൽക്കാത്ത രീതിയിൽ വഴിയോരകച്ചവടക്കാർക്കായി കോർപറേഷൻ നിർമിക്കുന്ന തെരുവോര വിൽപന കേന്ദ്രങ്ങളിൽ (സ്ട്രീറ്റ് വെൻഡിങ് സോൺ) ആദ്യത്തേത് നിർമാണം പൂർത്തിയായി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മ്യൂസിയം - സൂര്യകാന്തി റോഡിൽ (ആർ.കെ.വി റോഡ്) നിർമിച്ച 34 കടമുറികളാണ് ഈ മാസം കനകക്കുന്നിൽ ആരംഭിക്കുന്ന തെരുവ് കച്ചവടമേളയോടനുബന്ധിച്ച് നാടിന് സമർപ്പിക്കുക. ഇതുസംബന്ധിച്ച് നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

വഴിയോരകച്ചവടംമൂലം നഗരത്തിന്‍റെ വിവിധയിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കും തിരക്കും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇവർക്കായി 10 കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 2020ൽ കോർപറേഷൻ തീരുമാനിച്ചത്. ഇതിൽ മൂന്നെണ്ണം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന മ്യൂസിയത്തെ ആർ.കെ.വി റോഡ്, രണ്ടാമത്തെ വെൻഡിങ് സോൺ കോട്ടക്കകത്തെ ശ്രീചിത്തിരതിരുനാൾ പാർക്കിലും മൂന്നാമത്തേത് മാനവീയം വീഥിയിലുമായിരുന്നു. ഇതിൽ ആദ്യത്തേതാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്.

ഗതാഗതക്കുരുക്കുണ്ടാകാത്തതരത്തിൽ കാൽനടക്കാർക്ക് ഭക്ഷണം കഴിക്കാനും സാധനങ്ങൾ വാങ്ങാനും കഴിയുന്നരീതിയിലാണ് കടകൾ ക്രമീകരിച്ചിരിക്കുന്നത്. വിൽക്കുന്ന സാധനങ്ങളുടെ സ്വഭാവമനുസരിച്ച് നാല് തരത്തിലാണ് കടമുറികൾ സജ്ജീകരിച്ചിരിക്കുന്നത്. മഴ പെയ്താലും വെള്ളക്കെട്ടുണ്ടാകാത്ത രീതിയിലാണ് റോഡ് വികസിപ്പിച്ചിട്ടുള്ളത്. വൈദ്യുതി ചാർജും വാട്ടർ ചാർജും കച്ചവടക്കാർ നൽകണം. വാടകയിനത്തിൽ ചെറിയൊരു തുകയും കോർപറേഷന് നൽകേണ്ടിവരും. ഇത് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. കച്ചവടക്കാർക്കും വിനോദസഞ്ചാരികൾക്കുമായി രണ്ട് സ്മാർട്ട് ടോയിലറ്റുകളും ഇവിടെയുണ്ടാകും. രണ്ടുകോടി മുതൽമുടക്കിലാണ് പദ്ധതി പൂർത്തീകരിച്ചത്.

Tags:    
News Summary - first Street vendors thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.