പരുത്തിക്കുഴിയില്‍ വാഹനാവശിഷ്ടങ്ങള്ക്ക് തീപിടിച്ചപ്പോള്‍, മുട്ടത്തറയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് കെടുത്താന്‍ ശ്രമിക്കുന്ന ഫയര്‍ഫോഴ്സ് സംഘം
പൂന്തുറ: പരുത്തിക്കുഴി പാലിയം ഐഷ മെമ്മോറിയില്‍ ആശുപത്രിക്ക് പിറകുവശത്തെ തുറസായ ചുറ്റുമതിലുള്ള പറമ്പില്‍ കൂട്ടിയിട്ടിരുന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ കത്തിച്ചത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തിക്കിടയായി. ഞായറാഴ്ച രാവിലെ 10.15 ഓടെയാണ് സ്ഥലം ഉടമ മാലിന്യത്തിന് തീയിട്ടത്.
തീ പടര്ന്നുകത്തിയതോടെ സമീപവാസികള്‍ വിവരം ചാക്ക അഗ്നിരക്ഷാനിലയത്തിൽ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന് ഓഫിസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തിലുളള സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കുകയും മറ്റ് അപകടങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ ഉടമയോട് തീ അണയുന്നതുവരെ സ്ഥലത്തുണ്ടാകണമെന്ന് നിർദേശിച്ച് മടങ്ങുകയുമായിരുന്നു.
തീ ഉയര്ന്നുകത്തിയതോടെ അന്തരീക്ഷം പൂര്‍ണമായും പുക കൊണ്ട് മൂടി.
പൂന്തുറ: മുട്ടത്തറ ജങ്ഷനുസമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.15 ഓടുകൂടിയാണക്സംഭവം. തീ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ഉയര്ന്നുകത്തിയതോടെ സമീപവാസികള്‍ ചാക്ക അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷന് ഓഫിസറുടെ നേതൃത്വത്തിൽ സേനാംഗങ്ങള്‍ എത്തി ഒരു മണിക്കൂറോളം ചെലവഴിച്ചാണ് തീ പൂര്‍ണമായും കെടുത്തിയത്. അജ്ഞാതര്‍ മാലിന്യത്തിന് തീ കൊളുത്തിയതാകാം എന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.