കുടിവെള്ള പദ്ധതിക്കുവേണ്ടി കണ്ടെത്തിയ സ്ഥലം ജല അതോറിറ്റി ഉദ്യോഗസ്ഥർ
പരിശോധിക്കുന്നു
മാങ്ങാട്ടുപാറക്ക് സമീപമുള്ള വസ്തുവാണ് അനുയോജ്യമെന്ന് സ്ഥിരീകരിച്ചത്
നെടുമങ്ങാട്: മാങ്ങാട്ടുപാറ കുടിവെള്ള പദ്ധതിക്ക് ഉഴമലക്കൽ പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം അനുയോജ്യമെന്ന് കേരള ജല അതോറിറ്റി. ജലജീവൻ മിഷൻ പദ്ധതി പ്രകാരം ഉഴമലക്കൽ, ആര്യനാട് ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിക്കായാണ് ജല ശുദ്ധീകരണശാല, ഉപരിതല ജലസംഭരണി എന്നിവ നിർമിക്കുന്നത്.
ഇതിനായി ഉഴമലക്കൽ പഞ്ചായത്ത് കണ്ടെത്തിയ മാങ്ങാട്ടുപാറക്ക് സമീപമുള്ള വസ്തുവാണ് പരിശോധനയിൽ അനുയോജ്യമാണെന്ന് കേരള ജല അതോറിറ്റി പ്രോജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയരുടെ അനുയോജ്യത സാക്ഷ്യപത്രം ലഭിച്ചത്.കുടിവെള്ള പദ്ധതിക്കുവേണ്ടി മാങ്ങാട്ടുപാറയിൽ സ്ഥലം വാങ്ങാൻ കഴിഞ്ഞയാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനായി വസ്തു വിലക്ക് നൽകാൻ തയാറാണെന്ന് രണ്ട് വസ്തുഉടമകൾ പഞ്ചായത്തിനെ അറിയിക്കുകയുമുണ്ടായി.
തുടർന്ന് കഴിഞ്ഞ 12ന് സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 14നുതന്നെ ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.
തുടർന്നാണ് പദ്ധതിക്കുവേണ്ടി ജല ശുദ്ധീകരണശാല, ഉപരിതല ജലസംഭരണി എന്നിവ നിർമിക്കാൻ സ്ഥലം അനുയോജ്യവും പര്യാപ്തവുമാണെന്ന് റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.