ഡി​ജി​റ്റ​ൽ സാ​റ്റ​ലൈ​റ്റ് സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ഫീ​ൽ​ഡ് സ​ർ​വേ ന​ട​ത്തു​ന്നു

ഡിജിറ്റൽ സാറ്റലൈറ്റ് സർവേക്ക് തുടക്കം

ആറ്റിങ്ങൽ: റവന്യൂ വകുപ് നടപ്പാക്കുന്ന ഡിജിറ്റൽ സാറ്റലൈറ്റ് സർവേയുടെ ജില്ല തല ട്രയൽ റൺ കീഴാറ്റിങ്ങൽ വില്ലേജിൽ ആരംഭിച്ചു.

സംസ്ഥാനത്തെ 1550 വില്ലേജ് ഓഫിസുകളിൽ നിന്ന് തെരഞ്ഞെടുത്ത 200 വില്ലേജുകളിലാണ് ആദ്യ ഘട്ട ട്രയൽ നടപ്പാക്കുന്നത്. ഇതിൽ 22 വില്ലേജുകൾ തിരുവനന്തപുരം ജില്ലയിലാണ്.

ജില്ല തല സർവേക്കായി തെരഞ്ഞെടുത്ത കീഴാറ്റിങ്ങൽ വില്ലേജിൽ 100 ഹെക്ടർ സ്ഥലത്താണ് ട്രയൽ സർവേ നടത്തുന്നത്. ഏലാപ്പുറം -പള്ളിമുക്ക് റോഡിലെ വിവിധ വസ്തുക്കളിലാണ് ട്രയൽ സർവേക്ക് തുടക്കമായത്.

സർവേക്കായി റിയൽ ടൈം കൈനറ്റിക് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം സർവേ വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടർ വി. പ്രകാശ് പറഞ്ഞു.

സർവേക്കായി സംസ്ഥാനത്ത് 28 കോർ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ചാണ് സർവേ നടപടികൾ നടത്തുന്നത്. മറ്റൊരു സിഗ്നൽ സംവിധാനം പൂവാർ പൊലീസ് സ്റ്റേഷനു സമീപവും പ്രവർത്തിക്കുന്നുണ്ട്.

ഇത്തരം സിഗ്നൽ ലഭിക്കാതെ വരുന്ന സ്ഥലങ്ങളിൽ റോബട്ടിക് ടോട്ടൽ സ്റ്റേഷൻ സംവിധാനവും ഉപയോഗിക്കും. സാറ്റലൈറ്റ് സർവേ മുന്ന് രീതിയിലാണ് നടപ്പാക്കുന്നത്.

വസ്തു ഉടമകൾക്ക് നോട്ടീസ് നൽകിയും ബോധവത്കരണം നടത്തിയും അപേക്ഷകൾ സ്വീകരിച്ചുമാണ് സർവേ നടത്തുന്നത്.

ജോയന്‍റ് ഡയറക്ടർ എൻ.ബി. സിന്ധു, സൂപ്രണ്ട് ശശികുമാർ, ഹെഡ് സർവേയർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ നാൽപതോളം പേരാണ് സാറ്റലൈറ്റ് സർവേക്കായി എത്തിരിക്കുന്നത്.

Tags:    
News Summary - Digital Satellite Survey started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.