കട കുത്തിത്തുറന്ന് മോഷണം: തമിഴ്നാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: വഞ്ചിയൂരിലെ മൊബൈൽ റീചാർജ് കടയുടെ വാതിൽ കുത്തിപ്പൊളിച്ച് പണവും മൊബൈൽ ഫോണുകളും മോഷ്​ടിച്ച പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട് കല്ലടിക്കുറിശ്ശി സ്വദേശി ആനന്ദ് രാജ് (35) നെയാണ് വഞ്ചിയൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ നാലിന്​ രാത്രിയാണ് മോഷണം നടന്നത്.

വഞ്ചിയൂർ സ്വദേശി ശ്രീകുമാരൻ നായരുടെ സൻവീൻ എന്ന മൊബൈൽ ഫോൺ റീചാർജ്-ഫോട്ടോസ്​റ്റാറ്റ് കടയുടെ വാതിൽ പൂട്ട് പൊളിച്ചുകയറിയ പ്രതി മൂന്ന്​ മൊബൈൽ ഫോണുകളും 6500/ രൂപയും വിൽപനക്കായി ​െവച്ചിരുന്ന മാസ്ക്കുകളും ​മോഷ്​ടിക്കുകയായിരുന്നു.

വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ പ്രജീഷ് കുമാർ, മനോജ്, ജസ്​റ്റിൻ മോസസ്, എ.എസ്.ഐ സുരേഷ്, സി.പി.ഒമാരായ ജിജോ, ശ്രീകാന്ത്, രാഹുൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്​റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - theft in shop; tamilnadu nativ arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.