സജാർ
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ കൂട്ടിരിപ്പുകാരിയുടെ ബാഗും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. നാവായിക്കുളം സ്വദേശി സജാർ (30) ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ച 2.30നായിരുന്നു സംഭവം. കരിംകുളം പള്ളം അശ്വതി ഭവനിൽ പങ്കജാക്ഷിയുടെ മകൾ സരസ്വതിയുടെ (59) ബാഗാണ് മോഷ്ടിച്ചത്.
ചെറുമകളുടെ ചികിത്സാർഥമാണ് ഇവർ ആശുപത്രിയിൽ എത്തിയത്. പീഡിയാട്രിക് ഐ.സി.യുവിന് സമീപമാണ് ബാഗ് സൂക്ഷിച്ചിരുന്നത്. ഇതിനുള്ളിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും 150 രൂപയും എ.ടി.എം കാർഡുമാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.