കടമുറികൾ അടഞ്ഞുതന്നെ; വാടകയിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടം

വെഞ്ഞാറമൂട്: അധികൃതരുടെ അനാസ്ഥമൂലം വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ വാടക കിട്ടുന്ന കടമുറികള്‍ അടഞ്ഞുകിടക്കുന്നു. കച്ചവടാവശ്യത്തിനുള്ള ആറ് മുറികളാണ് ഡിപ്പോ ഓഫിസിന്റെ താഴെയായി ഉള്ളത്.

2016ല്‍ എം.എല്‍.എ ആയിരുന്ന കോലിയക്കോട് കൃഷ്ണന്‍നായരുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ മുടക്കിയാണ് ഓഫിസ് മുറികളും കടമുറികളും ചേര്‍ന്നുള്ള കെട്ടിടം നിര്‍മിച്ചത്. തുടര്‍ന്ന് ഉദ്ഘാടനം കഴിഞ്ഞെങ്കിലും കടമുറികള്‍ വാടകക്ക് കൊടുക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഒ

രു മുറിക്ക് ശരാശരി 10,000 രൂപ വെച്ച് മാസം വാടക കണക്കാക്കിയാൽ പോലും ഒരുവര്‍ഷം 7,20,000 രൂപയുടെ വരുമാനനഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ നഷ്ടം അരക്കോടിക്കടുത്ത് വരും. ടിക്കറ്റിതര വരുമാനം കണ്ടെത്താൻ നടപടികൾ സ്വീകരിക്കുന്നതായി മാനേജ്മെന്‍റ് ആവർത്തിക്കുമ്പോഴും കടമുറികൾ വാടകക്ക് നൽകി വരുമാനം കണ്ടെത്തുന്നതുപോലുള്ള പ്രവർത്തനങ്ങളിൽ അധികൃതർ വിമുഖത തുടരുകയാണ്.

Tags:    
News Summary - The shops are closed; KSRTC loses lakhs in rent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.