തിരുവനന്തപുരം: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിെൻറ ചില്ല് തകർത്ത പ്രതിയെ പൊലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുമായ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
ചെറുവയ്ക്കൽ വാർഡിൽ പോങ്ങുംമൂട് ബാപ്പുജി നഗർ, തൃക്കേട്ട വീട്ടിൽ ദീപു.എസ്. കുമാറിനെ(38) യാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11.50നാണ് സംഭവം നടന്നത്. സ്റ്റേഷൻ ജീപ്പിെൻറ മുൻവശത്തെ വിൻഡ് ഷീൽഡ് ഗ്ലാസ് കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്ക് കഴക്കൂട്ടം, ശ്രീകാര്യം, പേരൂർക്കട എന്നീ സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, ഗുണ്ടാ ആക്രമണം, ആയുധ നിരോധന നിയമ ലംഘനം എന്നീ വിവിധ കുറ്റകൃത്യങ്ങൾക്ക് പത്തിലേറെ കേസുകൾ നിലവിലുണ്ട്.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ബിനു വർഗീസ്, എസ്.ഐമാരായ ജയശങ്കർ, ഷജീം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ രാജേഷ്, അനിൽകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.