രഞ്ജിത്
Posted On
date_range Updated On
date_range യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
മംഗലപുരം: കണിയാപുരത്ത് യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേനംകുളം കല്പന കോളനിയിൽ തുമ്പവിളാകം വീട്ടിൽ രഞ്ജിത് (28) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ ബൈക്കിലെത്തിയ പ്രതി കണിയാപുരം മസ്താൻ മുക്കിൽ മുനീർ എന്ന യുവാവിനോട് പണം ചോദിച്ചു. പണം നൽകാത്തതിനാൽ ഭീഷണിപെടുത്തുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ടു നാട്ടുകാർ തടഞ്ഞു വച്ച ശേഷം പൊലീസിനെ വിവരമറിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.