മേയർ ആര്യ രാജേന്ദ്രൻ പുതിയ ശ്രവണ സഹായി കൈമാറിയപ്പോൾ റോഷന്‍റെ സന്തോഷം

റോഷന് ഇനി കേൾക്കാം

തിരുവനന്തപുരം: ശ്രവണസഹായി നഷ്ടപ്പെട്ട തിരുവനന്തപുരം രാജാജി നഗറിലെ ബധിര വിദ്യാർഥി റോഷന് നഗരസഭ പുതിയ ശ്രവണ സഹായി കൈമാറി. കിംസ് ഹോസ്പിറ്റലിന്‍റെ സഹായത്തോടെയാണ് നഗരസഭ റോഷന് ഞായറാഴ്ച സഹായമെത്തിച്ചത്.

കിംസ് ഹെൽത്ത് ചീഫ് ഓപറേറ്റിങ് ഓഫിസർ രശ്മി ഐഷയും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളിലൂടെ റോഷന്‍റെ അവസ്ഥ മനസ്സിലാക്കിയ മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞദിവസം തന്നെ റോഷന്‍റെ വീട്ടിലെത്തി പുതിയ ശ്രവണ സഹായി നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു.

ശബ്ദം നഷ്ടമായ രണ്ട് ദിവസത്തെക്കുറിച്ച് അവന്‍റെ ഭാഷയിൽ റോഷൻ മേയറുമായി സംസാരിച്ചത് വൈകാരിക നിമിഷമായി. ശബ്ദം തിരികെ ലഭിച്ചപ്പോഴുണ്ടായ റോഷന്‍റെ മുഖത്തെ പുഞ്ചിരി ഒരുപാട് സന്തോഷം നൽകുന്നുവെന്നും അവൻ പഠിച്ച് മിടുക്കനാകട്ടെയെന്നും മേയർ ആശംസിച്ചു.

റോഷന്‍റെ അവസ്ഥ കണ്ട് നിരവധിപേർ സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നിരുന്നെന്നും അവർക്കും റോഷന്‍റെ അവസ്ഥ ശ്രദ്ധയിൽപെടുത്തിയ മാധ്യമങ്ങൾക്കും നഗരസഭയുടെ അഭ്യർഥനയെ തുടർന്ന് സഹായമെത്തിച്ച കിംസ് ഹോസ്പിറ്റൽ മാനേജ്മെന്‍റിനും നന്ദി അറിയിക്കുന്നെന്നും മേയർ പറഞ്ഞു.

Tags:    
News Summary - Roshan can listen now-hearing aid given by municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.