ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ.  തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകേശ പിള്ളയാണ് (45) തമ്പാനൂരിൽ അറസ്റ്റിലായത്. റെയിൽവേ വേളി ഡിവിഷനിൽ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് മുരുകേശൻ.

റെയിൽവേ ഗ്രൂപ് സിയിലെ കൊമേഴ്സ്യൽ ക്ലർക്കായി ജോലി നൽകാമെന്ന് പറഞ്ഞ് എട്ട് ലക്ഷമാണ് ഇയാൾ ഉദ്യോഗാർഥിയോട് ആവശ്യപ്പെട്ടത്. തുടർന്ന് 2020 നവംബർ അഞ്ചിന് ഉദ്യോഗാർഥിയെ തമ്പാനൂരിലെ റെയിൽവേ ക്വാർട്ടേഴ്സിലേക്ക് വിളിച്ച് അഡ്വാൻസായി രണ്ട് ലക്ഷം രൂപയും നേരിട്ടും ബാങ്ക് വഴി രണ്ട് ലക്ഷവും ഇയാൾ വാങ്ങി. എന്നാൽ, ജോലി ലഭിക്കാത്തിനെ തുടർന്നാണ് ഉദ്യോഗാർഥി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഇയാൾ മുങ്ങി.

വെള്ളിയാഴ്ച രാത്രി ഇയാൾ വീട്ടിലെത്തിയ വിവരം ഭാര്യ നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ വളഞ്ഞ് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ തമ്പാനൂര്‍ പൊലീസിന് കൈമാറി.

നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അരക്കോടിയോളം രൂപ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. മുരുകേശനും റെയിൽവേയിൽ അനധികൃതമായാണ് നിയമനം തരപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - Railway staff arrested in job scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.