തിരുവനന്തപുരം: അഞ്ചു ജീവിതങ്ങൾക്ക് വെളിച്ചമേകി പ്രകാശൻ മടങ്ങി. തലച്ചോറിലെ രക്തസ്രാവത്തെതുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കരുനാഗപ്പള്ളി പടനായർകുളങ്ങര നോർത്ത് തറയിൽ ഹൗസിൽ പ്രകാശെൻറ (50) കുടുംബത്തിെൻറ ഉദാരമസ്കതയാണ് അഞ്ചുപേരുടെ ജീവിതത്തിന് വഴിവിളക്കാകുന്നത്. പക്ഷാഘാതത്തെതുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാശനെ കിംസ് ആശുപത്രിയിൽ പ്രേവശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
പ്രകാശന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ പ്രസാദിെൻറ ഭാര്യ ഇന്ദു, മക്കളായ പൃഥ്വിദേവ്, പ്രഥ്യുദ് ദേവ് എന്നിവർ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
പ്രകാശെൻറ കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് അഞ്ചു രോഗികൾക്ക് ദാനം ചെയ്തത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ട് രോഗികൾക്കുമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.