നെടുമങ്ങാട്: ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് തോട്ടുമുക്ക് നിന്ന് 1.095 കിലോ കഞ്ചാവുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് പാണോട് കിഴക്കുംകര തൊട്ടുമുക്ക് നൗഫൽ (27), കരിപ്പൂർ പുലിപ്പാറ നരിച്ചിലോട് എ.ആർ മൻസിലിൽ മുഹമ്മദ് റാഷിദ് (26), കരകുളം അയണിക്കാട് വടക്കേവിള നിലക്കൽ വീട്ടിൽ ശരത്( 22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തോട്ടുമുക്ക് ഭാഗത്ത് കഞ്ചാവുമായി വരുന്നുവെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എസ്.ഐ അഭിജിത്ത്, എ.എസ്.ഐ സി. ബിജു, സി.പി.ഒ അനുപം ജിത്, ഷാഡോ ടീം എ.എസ്.ഐ സതി, അനൂപ്, സി.പി.ഒമാരായ അഖിൽ, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന കഞ്ചാവ് അടങ്ങിയ കവർ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.