പ്ര​ശാ​ന്ത്

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന മോഷ്ടാവ് പിടിയിൽ

നെ​യ്യാ​റ്റി​ൻ​ക​ര: മു​ള്ള​റ​വി​ള ക​ല്ലു​പാ​ലം ശ്രീ​ക​ണ്ഠ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ലാ​യി. വ​ണ്ട​ന്നൂ​ർ സ്വ​ദേ​ശി മ​ണി​ച്ച​ൻ എ​ന്ന് വി​ളി​ക്കു​ന്ന പ്ര​ശാ​ന്ത​നെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ന​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. മോ​ഷ്ടാ​വി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക്ഷേ​ത്രാ​ധി​കൃ​ത​ർ പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. മു​മ്പും സ​മാ​ന​ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​ശാ​ന്ത​ൻ

. ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ണ്ടും മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര സി.​ഐ പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. പ്ര​തി​യെ നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - Thief arrested for breaking open temple's gift box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.