ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും ഫോണും തട്ടിയവർ പിടിയിൽ

പോ​ത്ത​ൻ​കോ​ട്: സ​വാ​രി​ക്ക് വി​ളി​ച്ച് യാ​ത്ര​ക്കൊ​ടു​വി​ൽ കൂ​ലി ചോ​ദി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ണും വാ​ച്ചും പ​ണ​വും അ​പ​ഹ​രി​ച്ച പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഴൂ​ർ പെ​രു​ങ്കു​ഴി കു​ഴി​യം​തി​ട്ട വീ​ട്ടി​ൽ ആ​ൻ​റ​ണി (28), അ​ഴൂ​ർ പെ​രു​മാ​തു​റ മാ​ട​ൻ​വി​ള പ​ണ​യി​ൽ വീ​ട്ടി​ൽ ഷ​ബി​ൻ (29), അ​ഴൂ​ർ പെ​രു​ങ്കു​ഴി കു​ഴി​യം വ​യ​ൽ​തി​ട്ട​വീ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (22), മോ​നി​ഷ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പെ​രു​മാ​തു​റ, അ​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ വ​ർ​ക്ക​ല​യു​ള്ള സു​ഹൃ​ത്ത‍ി​െൻറ വീ​ട്ടി​ലെ​ത്തി മ​ദ്യ​പി​ച്ച​ശേ​ഷം രാ​ത്രി ക​ക്കോ​ട് നി​ന്നും ബി​ജാ​സ് എ​ന്ന​യാ​ളു​ടെ ഓ​ട്ടോ വി​ളി​ച്ച് പെ​രു​മാ​തു​റ കൊ​ട്ടാ​രം തു​രു​ത്തി​ൽ ഇ​റ​ങ്ങി.

തു​ട​ർ​ന്ന് ഓ​ട്ടോ കൂ​ലി ചോ​ദി​ച്ച​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ണും വാ​ച്ചും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് പെ​രു​മാ​തു​റ, അ​ഴൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ കു​റ്റ​വാ​ളി​ക​ളെ ചു​റ്റി​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

Tags:    
News Summary - Police have arrested a man for threatening an auto driver and stealing money and a phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.