കോഴിക്കൂട്ടില്‍ കണ്ടെത്തിയ നാടന്‍ ബോംബ്
Posted On
date_range Updated On
date_range കഞ്ചാവിനായി കോഴിക്കൂട്ടില്‍ തിരച്ചിൽ; കിട്ടിയത് നാടന്‍ ബോംബ്
പാറശ്ശാല: കഞ്ചാവ് വില്‍പന നടക്കുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ, കോഴിക്കൂട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി. മാരായമുട്ടം വടകര ചുള്ളിയൂര്‍ തോപ്പില്‍ മേലൈ പുത്തന്‍വീട്ടില്‍ അരുണ്‍ രാജിെൻറ(24) വീടിെൻറ കോഴിക്കൂട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.
മുമ്പ് ഇയാള്‍ 20 ഗ്രാം കഞ്ചാവും ഒരു കഞ്ചാവ് ചെടിയുമായി അമരവിള എക്സൈസിെൻറ പിടിയിലായിരുന്നു. ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. അരുണ്‍ രാജ് ഓടി രക്ഷപ്പെട്ടു.
അമരവിള ഏക്‌സൈസ് ഇന്‍സ്പക്ടര്‍ നിഥിന്‍ രാജിെൻറ നേതൃത്വത്തില്‍ നടന്ന െറയ്ഡില് പി.ഒ. രാധാകൃഷ്ണന്‍, സി.പി.ഒമാരായ ജസ്റ്റിന് രാജ്, ബോബിന്‍, ഹരികൃഷ്ണന്‍, വിനോദ്, ൈഡ്രവര്‍ സനല്‍ തുട ങ്ങിയ സംഘമാണ് ബോംബ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.