കാട്ടുപോത്തുകളുടെ ആക്രമണത്തിൽ പരിക്കേറ്റ മണിക്കുട്ടൻ
Posted On
date_range Updated On
date_range കാട്ടുപോത്തുകളുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
പാലോട്: കാട്ടുപോത്തുകളുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പാലോട് ചിപ്പൻചിറ കൊച്ചടപ്പുപാറക്കുസമീപം പ്രവീൺ ഭവനിൽ മണിക്കുട്ടൻ (42) ആണ് കഴിഞ്ഞദിവസം മാന്തുരത്തി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ പൂജക്ക് പോയ ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാട്ടുപോത്തുകളുടെ ആക്രമണത്തിന് ഇരയായത്.
രണ്ട് കാട്ടുപോത്തുകൾ ചേർന്നാണ് ആക്രമിച്ചതെന്ന് മണിക്കുട്ടൻ പറഞ്ഞു. വളരെനേരം റോഡിൽ കിടന്ന മണിക്കുട്ടനെ അതുവഴി വന്നവർ കണ്ടാണ് ആശുപത്രിയിൽ എത്തിച്ചത്. കൈക്ക് പൊട്ടലും തലക്കും ശരീരമാസകലവും പരിക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.