തിരുവനന്തപുരം-തെങ്കാശി പാതയിൽ നന്ദിയോടിനു സമീപം ചുണ്ടകരിക്കകത്ത്
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പാലോട്: തിരുവനന്തപുരം-തെങ്കാശി പാതയിൽ നന്ദിയോടിനു സമീപം ചുണ്ടകരിക്കകത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വിതുരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വാഹനം പൂർണമായും കത്തിനശിച്ചു. ഓട്ടത്തിനിടെ, പുക ഉയർന്നത് ശ്രദ്ധയിൽപെട്ട ഉടൻ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
നെടുമങ്ങാട് പനക്കോട് സ്വാദേശിയുടെ കാറാണ്. കെ ഫോൺ പ്രവൃത്തികളുടെ ഭാഗമായുള്ള ജോലിക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്റ്റിക്കൽ ഫൈബർ ജോയന്റ് ചെയ്യുന്ന മെഷീൻ ഉൾപ്പടെ വാഹനത്തിലുണ്ടായിരുന്നു. ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.