ജിനേഷ്
Posted On
date_range Updated On
date_range മാതാവിനെ ആക്രമിച്ച മകന്‍ അറസ്റ്റില്‍
പാലോട്: വീടും വസ്തുവും പ്രമാണം ചെയ്തുകൊടുക്കാത്തതിന്‍റെ പേരില്‍ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റിൽ. തെന്നൂര്‍ കൊളച്ചല്‍ കൊന്നമൂട് തോന്തംകുഴി ശകുന്തള വിലാസത്തില്‍ ജിനേഷി(33)നെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി മാതാവായ ശകുന്തളയെ തലയ്ക്കടിക്കുകയായിരുന്നു.
ശകുന്തളയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഒളിവിൽ പോവുകയായിരുന്നു. പാലോട് സി.ഐ പി. ഷാജിമോന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ നിസാറുദീന്‍, റഹീം, എ.എസ്.ഐ അല്‍ അമാന്‍, സി.പി.ഒ രഞ്ജിത്ത് രാജ് എന്നിവരടങ്ങുന്ന സംഘമാണ് പാരിപ്പള്ളിയില്‍നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.