പ്ര​മോ​ദ്

സ്വ​കാ​ര്യ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​െ​ര ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്​റ്റിൽ

പാ​ലോ​ട്: വി​ദ്യാ​ർ​ഥി​നി​ക്ക് നേ​െ​രലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ അ​റ​സ്​​റ്റി​ൽ. പു​ളി​മാ​ത്ത് കൊ​ടു​വ​ഴ​ന്നൂ​ർ ക​ട​മു​ക്ക് ല​തി​കാ​ഭ​വ​നി​ൽ പ്ര​മോ​ദ് (30) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഇ​യാ​ൾ ഭി​ക്ഷ യാ​ചി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്.

23ന് ​മ​ട​ത്ത​റ​നി​ന്ന്​ പാ​ലോ​ടേ​ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സി​ലാ​യി​രു​ന്നു അ​തി​ക്ര​മം. വി​ദ്യാ​ർ​ഥി​നി​യെ അ​ടു​ത്തി​രു​ത്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ​ത്തി​യ കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും പാ​ലോ​ട് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ നി​സാ​റു​ദീ​ൻ, ഗ്രേ​ഡ്​ എ​സ്.​ഐ അ​ൻ​സാ​രി, എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, ഷി​ബു, ദീ​പാ​കു​മാ​രി, വി​നീ​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - sexual harrasment against student in private bus accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.