Posted On
date_range Updated On
date_range വിലകൂടിയ പ്രാവുകളെ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ
പാലോട്: വിലകൂടിയ പ്രാവുകളെ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. ജവഹർ കോളനി ആശാഭവനിൽ ശരത് (24), ഇരുമ്പുപാലം തേക്കുംമൂട് മൂന്ന് സെൻറ് കോളനി സാന്ദ്ര ഭവനിൽ സജിത് (19) എന്നിവരാണ് അറസ്റ്റിലായത്.
പേരയം കുടവനാട് ചിത്രാഭവനിൽ രാഹുലിെൻറ ഉടമസ്ഥതയിലുള്ള പതിനയ്യായിരത്തോളം രൂപ വിലവരുന്ന മുന്തിയ ഇനം പ്രാവുകളെയാണ് മോഷ്ടിച്ചത്.
പ്രാവുകളെ ഇവർ നെടുമങ്ങാടുള്ള ഒരു കടയിൽ വിൽപന നടത്തിയതായി കണ്ടെത്തി. മോഷ്ടിച്ച മുഴുവൻ പ്രാവുകളെയും കണ്ടെടുത്തു. പാലോട് ഇൻസ്പെക്ടർ സി കെ മനോജിെൻറ നേതൃത്വത്തിൽ ജി.എസ്.ഐ സാംരാജ്, ജി.എ.എസ്.ഐ അൻസാറുദ്ദീൻ, ഷിബു, വിനീത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.