പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ചിപ്പൻചിറ ചെറുമലക്കുന്നിൽ ആരംഭിക്കാൻ ശ്രമിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ യൂനിറ്റിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ ഇ. പി. അനിൽ ഉദ്ഘാടനം ചെയ്യുന്നു

‘പാലോട് ചെറുമലക്കുന്നിൽ പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ കേന്ദ്രം അനുവദിക്കില്ല’; സമര പ്രഖ്യാപനവുമായി നാട്ടുകാർ

പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ചിപ്പൻചിറ ചെറുമലക്കുന്നിൽ ആരംഭിക്കാൻ ശ്രമിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ യൂനിറ്റിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ. പിപ്പാകോ ഇൻഡസ്ട്രീയൽ പാർക്ക് പ്രൈവറ്റ്​ ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ്​ മാലിന്യ സംസ്ക്കരണ യൂനിറ്റ്​ തുടങ്ങുന്നത്​.

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വനത്തിനോട് തൊട്ട് ചേർന്ന് ഭൂഗർഭ ജല ചൂക്ഷണത്തിലൂടെയുള്ള കുപ്പി വെള്ള ഉൽപാദനവും, അവ നിറയ്ക്കുന്നതിനുള്ള പ്ലാസ്റ്റിക് കുപ്പികളുടെ നിർമ്മാണവും, അവയുടെ ദുരുപയോഗവും കാരണം പ്രദേശത്ത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉടലെടുത്തിരിക്കുന്നതെന്ന്​ നാട്ടുകാർ ആരോപിക്കുന്നു. സ്വതവേ ജലദൗർലഭ്യം അനുഭവപെടുന്ന കുന്നിൻ പ്രദേശങ്ങളിൽ കൂടുതൽ ജലദൗർലഭ്യത്തിനും, മലിനീകരണത്തിനും മാലിന്യ സംസ്ക്കരണ യൂനിറ്റും കുപ്പിവെള്ള ഫാക്ടറിയും ഇടയാക്കുമെന്നും സമരസമിതി ആരോപിച്ചു.

ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ ഇ. പി. അനിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ ഇത്തരം പദ്ധതികൾ കൊണ്ടുവരുന്നവരെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജി.ബി വേണു അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ രൂപീകരിച്ച്​ സമരപരിപാടികൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനിച്ചു. സർക്കാരിൻ്റെ വ്യവസായ അനുമതിക്കായുള്ള ഏക ജാലക സംവിധാനം ദുരുപയോഗം ചെയ്തു പിൻ വാതിലിലൂടെ വിവിധ അനുമതികൾ നൽകാനുള്ള ശ്രമങ്ങൾ അധികാരികൾ അവസാനിപ്പിക്കണമെന്നും, ഇവിടെ നടന്ന അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സാലി പാലോട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീതാ പ്രിജി, പി.എൻ അരുൺ കുമാർ, നസീമാ ഇല്ല്യാസ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ, ഷെഹ്നാസ്, കലയപുരം അൻസാരി , സലീം പള്ളിവിള നേതാക്കളായ എം.നിസാർ മുഹമ്മദ് സുൾഫി, പ്ലാമൂട് അജി, ഇടവം ഖാലിദ്, സി.മഹാസേനൻ,, മഹേന്ദ്രൻ നായർ, ചന്ദ്രൻ, ആൽബർട്ട്, രാജേന്ദ്രൻ, കണ്ണൻ കോട് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Locals in Palode Cherumalakunnu Declare Strike Against Proposed Plastic Waste Management Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.