photo: petpress.net
Posted On
date_range Updated On
date_range നാട്ടിലിറങ്ങിയ മ്ലാവിനെ തെരുവുനായ്ക്കൾ ആക്രമിച്ചു
പാലോട്: മ്ലാവിനെ തെരുവുനായ്ക്കൾ ആക്രമിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെ പാലോട് മങ്കയം പമ്പ് ഹൗസിനരുകിൽ വഴിതെറ്റിയെത്തിയ മ്ലാവിനെ(കാട്ടാട്)യാണ് ഒരുസംഘം തെരുവുനായ്ക്കൾ വളഞ്ഞിട്ട് അക്രമിക്കുകയും മുറിവേൽപിക്കുകയും ചെയ്തത്.
നാട്ടുകാരുടെ ഇടപെടൽ മ്ലാവിന് രക്ഷയായി. കാട്ടിൽനിന്ന് ഇറങ്ങി വന്ന മ്ലാവിനെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ കല്ലെറിഞ്ഞ് തെരുവുനായ്ക്കളെ ഓടിച്ച് മ്ലാവിനെ രക്ഷിക്കുകയായിരുന്നു. മ്ലാവ് ആറ്റിൽ ചാടി കാട്ടിലേക്ക് കയറി രക്ഷപ്പെട്ടു. രണ്ടാഴ്ച്ച മുമ്പ് തെരുവുനായകൾ ഇതുപോലെ വനത്തിൽനിന്ന് പുറത്തിറങ്ങിയ മ്ലാവിനെ ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.