No modem കോർപറേഷൻ: യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

കൊല്ലം: കോർപറേഷനിൽ നിരവധി ജനക്ഷേമ പദ്ധതികൾ വാഗ്ദാനം െചയ്യുന്ന യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. നഗരവാസികളുടെ ആവശ്യങ്ങൾക്കായി എല്ലാ ഡിവിഷനുകളിലും കോർപറേഷൻ ചുമതലയിൽ ഡിവിഷൻതല ഓഫിസുകൾ തുറക്കും, മാലിന്യ സംസ്കരണം ഉറപ്പാക്കും, ബി.പി.എൽ കുടുംബങ്ങൾക്ക് കുടിവെള്ളം സൗജന്യമാക്കും തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. 700 ചതുരശ്ര അടിയുള്ള വീടുകളുടെ കരം ഒഴിവാക്കും, ബി.പി.എൽ കുടുംബങ്ങൾക്ക് വൈദ്യുതി സബ്സിഡി, ഹെൽത്ത് കാർഡ്, സൗജന്യ വൈഫൈ, ജോബ് പോർട്ടൽ, മാർക്കറ്റ് കോംപ്ലക്സുകൾ, അറവുശാല, കൊല്ലം തോടിൻെറ വികസനം, സൗന്ദര്യവത്​കരണം, വിശപ്പുരഹിത നഗരം തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രകടന പത്രിക. 'അഴിമതി രഹിത സദ്ഭരണത്തിന് ഒരുവോട്ട് ' മുദ്രാവാക്യവുമായാണ് യു.ഡി.എഫ് വോട്ടർമാരെ നേരിടുന്നത്. 20 വർഷം കോർപറേഷൻ ഭരിച്ച എൽ.ഡി.എഫിൻെറ അഴിമതികളും പ്രകടനപത്രികിയിൽ അക്കമിട്ട് നിരത്തുന്നു. ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തി അന്വേഷണം നേരിടുന്ന സ്ഥാനാർഥിയെയാണ് എൽ.ഡി.എഫ് മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത്. അഴിമതിഭരണത്തിന് ഇതിൽപരം മറ്റെന്ത് ഉദാഹരണം വേണമെന്ന് ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണ പറഞ്ഞു. ജനോപകാരപ്രദമായ വികസനം കോർപറേഷനിൽ നടന്നില്ല. മാലിന്യ നിർമാർജനം, കുടിവെള്ള വിതരണം എന്നിവയിൽ കെടുകാര്യസ്ഥതയാണ് എൽ.ഡി.എഫ് ഭരണത്തിലുണ്ടായതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കോർപറേഷൻ ഭരണം ലഭിച്ചാൽ സമഗ്ര മാലിന്യ നിർമാർജന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ്, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.