നെയ്യാറ്റിൻകര: എക്സൈസ് ഇൻസ്പെക്ടർ സച്ചിെൻറ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികയുമായി യുവാവ് പിടിയിലായി. പനച്ചമൂട് ചന്തക്കു സമീപം ഷംനാദ് ഭവനിൽ കമാൽ യൂസഫാണ് (23) അറസ്റ്റിലായത്. 100 ഗ്രാം കഞ്ചാവും 100 മയക്കുമരുന്ന് ഗുളികയും ബൈക്കും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ, തനിക്ക് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും ലഭിച്ചത് ഊരൂട്ടമ്പലം സ്വദേശി ചക്കര മിഥുൻലാൽ, ബിനു എന്നിവരിൽനിന്നാണെന്ന് കമാൽ യൂസഫ് മൊഴി നൽകി.
തുടർന്ന്, എക്സൈസ് സംഘം ബിനുവിെൻറ വീട് പരിശോധിച്ച് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ചക്കര മിഥുൻലാലും ബിനുവും എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി.
എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, അസി. ഇൻസ്പെക്ടർ സജിത്ത്കുമാർ, പ്രിവൻറിവ് ഓഫിസർ ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു, സതീഷ്കുമാർ, പ്രശാന്തൻ, നന്ദകുമാർ, ഹരിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.