വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി
Posted On
date_range Updated On
date_range വീട്ടുവളപ്പിൽ കഞ്ചാവ് ചെടി പിടികൂടി
നെയ്യാറ്റിൻകര: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ. പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടിൽ അജിൻ (29) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്ത് വളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ചെടികൾ പ്രതി പരിപാലിച്ചുവരികയായിരുന്നുവെന്നാണ് എക്സൈസ് അധികൃതരുടെ കണ്ടെത്തൽ.
സംഭവത്തിൽ പ്രതിക്കെതിരെ അബ്കാരി നിയമവും പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, വിപണന ബന്ധങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.