നെയ്യാറ്റിൻകര: അമരവിള ടോൾ ജങ്ഷൻ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ 4500 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി
ചാരോട്ടുകോണം സ്വദേശിയും സ്പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി അബ്കാരി കേസിലെ പ്രതിയുമായ പ്രശാന്ത് (29), ഊരമ്പ് ചൂഴാൽ സ്വദേശി സൂരജ് (28) എന്നിവരാണ് എക്സൈസിെൻറ പിടിയിലായത്. അമരവിള ടോൾ ജങ്ഷനിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ രണ്ട് കെയ്സ് മദ്യവുമായിട്ടാണ്
പ്രതികൾ ആദ്യം പിടിയിലായത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സൂരജിെൻറ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വ്യാജമദ്യ ശേഖരത്തെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്.
കണ്ടെടുത്ത വ്യാജത്തിന് വിപണിയിൽ 25 ലക്ഷം രൂപ വിലയുണ്ട്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സജിത് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ ജയശേഖർ, ഷാജു, സനൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു, സതീഷ്കുമാർ, ടോണി, അരുൺ, സ്റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.