ക​ഴ​ക്കൂ​ട്ടം-​കാ​രോ​ട് ബൈ​പാ​സ് റോ​ഡി​ന് കു​റു​കെ മേ​ല്‍പാ​ലം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണ​ക്ക​ലി​ല്‍ സ​ര്‍വ​ക​ക്ഷി കൂ​ട്ടാ​യ്മ ന​ട​ത്തി​യ ധ​ര്‍ണ​ക്കി​ടെ​ ആ​ന്‍സ​ല​ന്‍ എം.​എ​ൽ.​എ പോ​കാ​നാ​യി യാ​ത്ര​പ​റ​യു​മ്പോ​ള്‍ സ്റ്റേ​ജ് ത​ക​ര്‍ന്നു​വീ​ണതിന്‍റെ ദൃശ്യങ്ങൾ

പ്രതിഷേധ ധര്‍ണക്കിടെ എം.എൽ.എയുടെ വേദി തകര്‍ന്നു

നെ​യ്യാ​റ്റി​ന്‍ക​ര: നെ​യ്യാ​റ്റി​ന്‍ക​ര മ​ണ്ണ​ക്ക​ലി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍ണ ന​ട​ത്തി​യ സ്റ്റേ​ജ് ത​ക​ര്‍ന്നു​വീ​ണു; മേ​ല്‍ക്കൂ​ര​യി​ല്ലാ​ത്ത​തി​നാ​ല്‍ സ്റ്റേ​ജി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കെ. ​ആ​ന്‍സ​ല​ന്‍ എം.​എ​ൽ.​എ ധ​ര്‍ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം. ചെ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം.

ക​ഴ​ക്കൂ​ട്ടം-​കാ​രോ​ട് ബൈ​പാ​സ് റോ​ഡി​ന് കു​റു​കെ മാ​വി​ള​ക്ക​ട​വി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ല്‍ മേ​ല്‍പാ​ലം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണ​ക്ക​ലി​ല്‍ ന​ട​ത്തി​യ ധ​ര്‍ണ​ക്കി​ടെ​യാ​ണ് സ്റ്റേ​ജ് ത​ക​ര്‍ന്ന​ത്. ക​യ​റു​പൊ​ട്ടി പ​ല​ക താ​ഴേ​ക്ക് ഇ​ള​കി​വീ​ണ​തോ​ടെ സ്റ്റേ​ജ് നി​ലം പ​തി​ച്ചു. പ​ര​സ്പ​രം കൈ​കോ​ര്‍ത്താ​ണ്​ പ​രി​ക്കേ​ല്‍ക്കാ​തെ സ്റ്റേ​ജി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്.

ത​ട്ടി​ക്കൂ​ട്ട് സ്റ്റേ​ജ് ഒ​രു​ക്കി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും ആ​രോ​പി​ക്കു​ന്ന​വ​രും നി​ര​വ​ധി. എം.​എ​ൽ.​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഘാ​ട​ക​രും സ്റ്റേ​ജ് ത​ക​ര്‍ന്ന് വീ​ണ​തോ​ടെ നി​ല​ത്തു​വീ​ണെ​ങ്ക​ലും അ​ദ്​​ഭു​ത​ക​ര​മാ​യി​ട്ടാ​ണ് പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ല്‍പ്പെ​ടു​ത്തി സ​ര്‍വ​ക​ക്ഷി കൂ​ട്ടാ​യ്മ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ലാ​ണ് സ്റ്റേ​ജ് ത​ക​ര്‍ന്ന​ത്. 

Tags:    
News Summary - MLAs stage collapsed during the protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.