ബാലരാമപുരം ചാമവിളയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നവും ഇനിഷ്യലും രേഖപ്പെടുത്തിയ ചുവരെഴുത്ത്
Posted On
date_range Updated On
date_range സ്ഥാനാര്‍ഥിയെ അറിയില്ല; ചുവരെഴുത്തും ചിഹ്നമെഴുത്തും തുടങ്ങി
ബാലരാമപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കോവളം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമായില്ലെങ്കിലും ചുവര്‍ ബുക്കിങ്ങും ചിഹ്നമെഴുത്തും തുടങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായില്ലെങ്കിലും ബാലരാമപുരത്ത് ചില സ്ഥലങ്ങളില്‍ ചുവരില്‍ സ്ഥാനാര്‍ഥിയുടെ ഇനിഷ്യലും ചിഹ്നവുമെഴുതി വിജയിപ്പിക്കുക എന്ന തരത്തില്‍ ബുക്കിങ് തുടങ്ങി.
ബാലരാമപുരം ചാമവിളയിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചുവര്‍ ബുക് ചെയ്യുന്നതും വെള്ളയടിക്കുന്നതും സജീവമാകുന്നത്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ചുവരുകള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണ് നേതാക്കളും പാര്‍ട്ടി അണികളും. നല്ല കാഴ്ച ലഭിക്കുന്ന ചുവരുകള്‍ക്കാണ് കൂടുതൽ ഡിമാൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.