അജിത്ത് ലാൽ
Posted On
date_range Updated On
date_range ക്രിമിനൽ കേസ് പ്രതി കഞ്ചാവുമായി അറസ്റ്റിൽ
നെയ്യാറ്റിൻകര: റെയിൽവേ സ്റ്റേഷൻ പരിധിയിൽ രാത്രി നടത്തിയ പരിശോധനയിൽ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി ജോയ് റോസ് എന്ന് വിളിക്കുന്ന അജിത്ത് ലാലിനെ 1.2 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.
കാട്ടാക്കട, തൂങ്ങാൻപാറ, മാറനല്ലൂർ പ്രദേശത്ത് സ്കൂൾ-കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനികളിലൊരാളാണ് പിടിയിലായ ജോയ് റോസ്. ഐ.ബി പ്രിവന്റീവ് ഓഫീസർ ഷാജു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാനും സംഘവും ചേർന്നാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.