Posted On
date_range Updated On
date_range ഗുണ്ടാ ആക്ട് പ്രകാരം കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര, മാരായമുട്ടം പൊലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയും കുപ്രസിദ്ധ റൗഡിയുമായ പെരുമ്പഴുതൂർ വില്ലേജിൽ ആലംപൊറ്റ മടവൻകോട് റോഡരികത്ത് വീട്ടിൽ അപ്പൂസ് എന്ന ബിബിനെ (21) അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.സി. പ്രതാപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർ സജീവ്, അസി. പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എസ്. നായർ, പ്രതിജ രത്ന തുടങ്ങിയവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.