: സംവരണ വാര്‍ഡുകള്‍ തീരുമാനമായി. കൊച്ചുവിള, പൂവന്‍പാറ, എല്‍.എം.എസ്, തച്ചൂര്‍കുന്ന്, വേലാംകോണം, കച്ചേരി, ചിറ്റാറ്റിന്‍കര, ശീവേലിക്കോണം, മൂന്നുമുക്ക്, ചെറുവള്ളിമുക്ക്, ടൗണ്‍, പച്ചംകുളം, തോട്ടവാരം, മേലാറ്റിങ്ങല്‍ വാര്‍ഡുകളാണ് വനിതാ സംവരണമായി തീരുമാനിച്ചത്. കൊട്ടിയോട് വാര്‍ഡ് എസ്.സി പുരുഷനും പാലസ്, മനോമോഹനവിലാസം വാര്‍ഡുകള്‍ എസ്.സി സ്ത്രീക്കും സംവരണം ചെയ്തു. ഇതരവാര്‍ഡുകള്‍ ജനറല്‍ സീറ്റുകളാണ്. 31 വാര്‍ഡുകളുള്ള നഗരസഭയില്‍ 16 വാര്‍ഡുകള്‍ സ്ത്രീ സംവരണത്തില്‍ വരും. നിലവിലെ ചെയര്‍മാന്‍ എം. പ്രദീപിൻെറ സിറ്റിങ് വാര്‍ഡ് വനിതയായി മാറും. പൂവമ്പാറ വാര്‍ഡ് വനിതയായി തുടരും. ഇതര വനിതാ വാര്‍ഡുകളെല്ലാം ജനറല്‍ വാര്‍ഡുകളായും ജനറല്‍ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും മാറും. സംവരണസീറ്റുകളില്‍ തീരുമാനമായതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്ഥാനാർഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ അവസരമായി. ഇതിനകം അനൗപചാരികമായി സ്ഥാനാർഥി വിഷയങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ആരംഭിച്ചു. ഫെസിലിറ്റേഷന്‍ സൻെറര്‍ : എൻജിനീയറിങ് അഡ്മിഷന് ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള ഫെസിലിറ്റേഷന്‍ സൻെറര്‍ ഐ.എച്ച്.ആര്‍.ഡി എൻജിനീയറിങ് കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447032442, 04702627400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.