കാട്ടാക്കട

എട്ട് ലിറ്റർ വിദേശമദ്യവുമായി യുവാവ്​ പിടിയിൽ : യിലെ സ്വകാര്യ ബാറിന് മുന്നില്‍ നിന്നും സര്‍ക്കാർ ഹോളോഗ്രാം മുദ്രയില്ലാത്ത എട്ട് ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പൊലീസ് പിടികൂടി. തിരുവല്ലം പനത്തുറ സുബ്രഹ്മണ്യൻ ക്ഷേത്രത്തിന് സമീപം പുന്നവിളാകത്ത് വീട്ടിൽ ബിജുവിനെയാണ്(45) എസ്.ഐ ഹെൻഡേഴ്സനും സംഘവും ചേർന്ന് അറസ്​റ്റ്​ ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ യിലെ ബാറിലെ തിരക്ക് നിയന്ത്രിക്കാൻ എത്തിയ ​െപാലീസിനെ കണ്ട് ഓടിയ ഇയാളെ പിടികൂടിയപ്പോഴാണ് ഒരു ലിറ്റർ വീതമുള്ള എട്ട് കുപ്പി വിദേശമദ്യം കണ്ടെത്തിയത്. ബാറിൽ നിന്ന്​ വാങ്ങിയതാണ് മദ്യമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. എന്നാൽ ബിൽ കൈവശം ഇല്ലായിരുന്നു. വിവരം എക്സൈസിന് കൈമാറിയിട്ടുണ്ട്. മദ്യത്തി​ൻെറ സാമ്പിൾ ശേഖരിച്ചതായും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.