യോഗദിനാചരണം

കാട്ടാക്കട: യോഗ ദിനാചരണഭാഗമായി മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയും നെഹ്​റുയുവകേന്ദ്രയും ചേർന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജു അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗിരി, റവ. ഗ്ലാഡ്സ്റ്റൻ ദാസ്, ജനതാ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടൻ, ജോയൻറ് സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ക്രിസ്ത്യൻ കോളജ് സെൻട്രൽ ലൈബ്രറിയുടെ എസ്.ഐ സുനിൽ ഗോപി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷൈജു ജി.ജെ, ഫാ. ഗ്ലാഡ്സ്റ്റൻദാസ്, അഡീഷനൽ സബ് ഇൻസ്‌പെക്ടർ പോൾ എന്നിവർ പങ്കെടുത്തു. വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കാട്ടാക്കട എസ്.ഐ ഹെൻഡേഴ്സൻ ഉദ്‌ഘാടനം ചെയ്തു. മാനേജർ ഫാ. തോമസ് പൊറ്റപ്പുരയിടം, പ്രിൻസിപ്പൽ എം. യേശുദാസൻ, വൈസ് പ്രിൻസിപ്പൽ ജെ.ഒ. ഷൈജി, വി.എസ്. മധു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.