വായനദിനാചരണം

നെടുമങ്ങാട്: പതിനാറാംകല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനദിനവും വായന പക്ഷാചരണവും ആചരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് ജി. ഭുവനചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. മികച്ച പുസ്തകവായനക്കാരായ സുരേന്ദ്രക്കുറുപ്പ്, ദാമോദരൻനായർ, രാജേന്ദ്രൻ, ശരത്, അഞ്ജലി സന്തോഷ് എന്നിവരെ ആദരിച്ചു. വിവിധ സാഹിത്യ-കലാമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ വിദ്യാവിജയൻ, ഗ്രന്ഥശാല സെക്രട്ടറി എസ്. സതീശൻ, പ്രസിഡൻറ് ആർ. ദിലീപ്കുമാർ, പ്രോഗ്രാം കൺവീനർ വലിയമല സുരേഷ്, ഡി. ബിനു, സീന, ഷീജ എന്നിവർ സംസാരിച്ചു. ഫോട്ടോ - പതിനാറാംകല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയുടെ വായനദിനവും വായനപക്ഷാചരണവും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.