Posted On
date_range Updated On
date_range പ്രണയം നടിച്ച് പീഡനം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: കരുപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കുംകര വീട്ടിൽ രാഹുലിനെ (20) നെടുമങ്ങാട് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്. 17 വയസ്സുള്ള മകളെ കാണാനില്ലെന്ന പിതാവിെൻറ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വി. രാജേഷ്കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐ ഫ്രാങ്ക്‌ളിൻ, എസ്.സി.പി.ഒമാരായ ബിജു, രാജേഷ്, സി.പി.ഒ സനൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.