അന്തരിച്ച ഉളിയൂർ എസ്. പ്രഭാകരൻ നായരുടെ ഭൗതികശരീരം നഗരസഭ ഹാളിൽ പൊതുദർശനത്തിന്​ ​െവച്ചപ്പോൾ

ഉളിയൂർ എസ്. പ്രഭാകരൻനായർക്ക്​ അന്ത്യാഞ്​ജലി

നെടുമങ്ങാട് ഗ്രാമപഞ്ചായത്ത്​ സമിതിയിലും നഗരസഭയായി മാറിയപ്പോൾ കൗൺസിലിലും അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞ വ്യക്തിയായിരുന്നു

നെടുമങ്ങാട്: ഏഴ്​ പതിറ്റാണ്ടിലേറെക്കാലം രാഷ്​ട്രീയ സഹകരണ പൊതുരംഗങ്ങളിൽ പ്രവർത്തിച്ച ഉളിയൂർ എസ്. പ്രഭാകരൻനായരുടെ വിയോഗത്തിലൂടെ കോൺഗ്രസ് പ്രാദേശിക രാഷ്​ട്രീയമേഖലക്ക്​ നഷ്​ടമായത്​ വിലപ്പെട്ട വ്യക്തിത്വത്തെ.

നെടുമങ്ങാട് ഗ്രാമപഞ്ചായത്ത്​ സമിതിയിലും പിന്നീട് നഗരസഭയായി മാറിയപ്പോൾ കൗൺസിലിലും അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു പ്രഭാകരൻ നായർ. 1978ലാണ്​ നഗരസഭ രൂപവത്​കൃതമായത്​. 1980ലെ ആദ്യ തെരഞ്ഞെടുപ്പ്​ മുതൽ 2000 വരെയുള്ള വിവിധ കൗൺസിലുകളിൽ പ്രഭാകരൻ നായർ അംഗമായി.

ദീർഘകാലം നെടുമങ്ങാട് പഞ്ചായത്ത് മെംബർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, നെടുമങ്ങാട് സഹകരണ അർബൻ ബാങ്ക്, നെടുമങ്ങാട് സർവിസ് സഹകരണസംഘം, താലൂക്ക് മാർക്കറ്റിങ്​ സഹകരണസംഘം, നെടുമങ്ങാട് ഹൗസിങ്​ സഹകരണസംഘം എന്നിവയിൽ ഭരണസമിതി അംഗമായി പ്രവർത്തിച്ച് സഹകരണമേഖലയിലും കഴിവുതെളിയിച്ചു.

വാർധക്യസഹജമായ അസുഖത്താൽ കഴിഞ്ഞദിവസം അന്തരിച്ച പ്രഭാകരൻനായരുടെ ഭൗതികശരീരം നെടുമങ്ങാട് നഗരസഭയിലും കോൺഗ്രസ് ഹൗസിലും പൊതുദർശനത്തിന്​ ​െവച്ചപ്പോൾ നാടിെൻറ നാനാതുറകളിലുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.

മുൻ ​െഡപ്യൂട്ടി സ്പീക്കർ പാലോട് രവി, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, മുൻ നഗരസഭ ചെയർമാന്മാരായ ചെറ്റച്ചൽ സഹദേവൻ, വട്ടപ്പാറ ചന്ദ്രൻ, മുൻ എം.എൽ.എ മാേങ്കാട് രാധാകൃഷ്ണൻ തുടങ്ങിയവർ വസതിയിലും മൃതദേഹം പൊതുദർശനത്തിനുവെച്ച നഗരസഭയിലുമെത്തി ആദരാഞ്ജലിയർപ്പിച്ചു.

Tags:    
News Summary - uliyoor s prabhakaran nair death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.