പ്രവാചക നിന്ദക്കെതിരെ നെടുമങ്ങാട് താലൂക്ക് ജമാ അത് ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ റാലി
നെടുമങ്ങാട് :പ്രവാചക നിന്ദക്കെതിരെ നെടുമങ്ങാട് താലൂക്ക് ജമാ അത് ഐക്യവേദി പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. വാളിക്കോട് നിന്നാരംഭിച്ച റാലി ചന്ത മുക്കിൽ സമാപിച്ചു.
സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കയ്പ്പാടി അമീനുദ്ധീൻ അധ്യക്ഷത വഹിച്ചു. ആബിദ് മൗലവി, എസ്. ശിഹാബ്ദ്ധീൻ മൗലവി, എ. എ. റഷീദ്, എം. എ. താജ് ആരുടിയിൽ, എ. ഷാഹുൽ ഹമീദ് വൈദ്യർ, ഹുമയൂൺ കബീർ, പി. എ. ബഷീർ, പി. എ. റഷീദ്, എം. അഷ്‌റഫ്, കൊക്കോട് നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.