ത​ക​ര്‍ന്ന പൂ​വ​ത്തൂ​ര്‍-ചെ​ന്തു​പ്പൂ​ര് റോ​ഡ്

പൂവത്തൂര്‍-ചെന്തുപ്പൂര്‍ റോഡ് തകര്‍ന്നു; യാത്ര ദുരിതം

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ പൂ​വ​ത്തൂ​ര്‍ ചെ​ന്തു​പ്പൂ​ര് റോ​ഡ് ത​ക​ര്‍ന്നു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ണ്ടും​കു​ഴി​ക​ളു​മാ​യ റോ​ഡി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി. ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ​ര്‍വി​സ് നി​ര്‍ത്തി​വെ​ച്ചു. പൂ​വ​ത്തൂ​ര്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, ഗ​വ. എ​ല്‍.​പി.​എ​സ്, അം​ഗ​ൻ​വാ​ടി​ക​ള്‍, ത​പാ​ലാ​ഫി​സ്, പൂ​വ​ത്തൂ​ര്‍ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം പോ​കേ​ണ്ട റോ​ഡി​നാ​ണ് ഈ ​ഗ​തി​കേ​ട്.

വി​ദ്യാ​ർ​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​രെ​ല്ലാം ഏ​റെ ഗ​തി​കേ​ടി​ലാ​ണ്. ഗ്രാ​മ​പ്ര​ദേ​ശ​മാ​യ പൂ​വ​ത്തൂ​രി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും ത​ക​ര്‍ന്ന​നി​ല​യി​ലാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ റോ​ഡി​ന്റെ ത​ക​ര്‍ച്ച പ​റ​ഞ്ഞ് ഉ​ള്ള സ​ര്‍വി​സു​ക​ള്‍കൂ​ടി ഒ​ഴി​വാ​ക്കു​ക​യാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി. റോ​ഡി​ന്റെ ത​ക​ര്‍ച്ച പ​രി​ഹ​രി​ച്ച് ബ​സ് സ​ര്‍വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം തു​ട​ങ്ങു​മെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Poovathur-Chenthupur road collapsed-Travel misery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.