ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 22 കാരൻ പിടിയിൽ

നെടുമങ്ങാട്: പോക്സോ കേസിലെ പ്രതി പിടിയിൽ. കൊല്ലം പുന്നല പൂങ്കുളനി കൈതക്കാട് വിഷ്ണു വിലാസം വീട്ടിൽ നിന്ന്​ പനവൂർ ഏരുമല കുന്നുംപുറത്ത് വീട്ടിൽ താമസം വിഷ്ണു (22) ആണ് പൊലീസി​െൻറ പിടിയിലായത്.

പ്രായപൂർത്തിയാകാത്ത 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാൾ അറസ്​റ്റിലായത്.

ഇക്കഴിഞ്ഞ 28ന്​ കടയിൽ നിന്നും പാലും ബിസ്ക്കറ്റും വാങ്ങിപ്പോയ കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്ന്​ കിട്ടിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.