യുവതിയെ തലക്കടിച്ച്​ കൊല്ലാന്‍ ശ്രമിച്ച ശേഷം വയോധികന്‍ ആത്മഹത്യചെയ്തു

നെടുമങ്ങാട്: സ്ഥിരമായി വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്ന സ്ത്രീയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചശേഷം സ്‌ക്കൂള്‍വാന്‍ ഡ്രൈവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍ നായര്‍ (മണിയന്‍ -64) ആണ് ഡിസല്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

കരകുളം മുല്ലശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത(38)യെ ആണ് തലയിലേറ്റ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴച്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. മുമ്പും സരിത നെല്ലിവിളയിലെ വിജയമോഹന​െൻറ വീട്ടിലെത്തി താന്‍ മകളാണന്ന് പറഞ്ഞ്  പ്രശ്‌നങ്ങളുണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനന്‍ നായര്‍ നെടുമങ്ങാട് പൊലീസില്‍  പരാതി നല്‍കിയിരുന്നു.

വ്യാഴാഴ്ച്ച വൈകീട്ടും വിജയമോഹനന്‍ നായരുടെ വീടിനുമുന്നിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും സരിത പിന്‍മാറാന്‍ തയ്യാറായില്ല. ഇതിനിടയിൽ വീടിനു സമീപത്തു കിടന്ന മണ്‍വെട്ടി ഉപയോഗിച്ച് വിജയമോഹനന്‍നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരിതയെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍നായര്‍ ഓട്ടോറിക്ഷയില്‍ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷി​െൻറ വീട്ടിലെത്തി. കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

വീടി​െൻറ രണ്ടാംനിലയിലെ സിറ്റൗട്ടില്‍ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ചശേഷം സ്വന്തമായി വാഹനങ്ങള്‍ വാങ്ങി വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനു വേണ്ടി വാഹനമോടിക്കുകയായിരുന്നു മരിച്ച വിജയമോഹനന്‍നായര്‍. ഇന്ദിരയാണ് ഭാര്യ. മക്കള്‍ സതീഷ്, സന്ധ്യ. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Tags:    
News Summary - old man committed suicide nedumangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.