ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ചു

നെടുമങ്ങാട്: ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ചു. തലയ്ക്കും കാലിനും കൈക്കും വെട്ടേറ്റ ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്ത് വീട്ടിൽ അജിത(39)യെയും കൈക്ക് നിസ്സാര പരിക്കേറ്റ ഇവരുടെ മാതാവ് ശ്യാമളയെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അജിതയുടെ രണ്ടാം ഭർത്താവ് ഉണ്ണികൃഷ്ണനെ പ്രതിയാക്കി വധശ്രമത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. ഉണ്ണിക്കൃഷ്ണന്റെയും രണ്ടാംവിവാഹമാണ്. വ്യാഴാഴ്ച വൈകീട്ട് തമ്മിൽ വഴക്കുണ്ടായി.

രാത്രി വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഉണ്ണികൃഷ്ണൻ വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി. അജിത വാതിൽ തുറന്ന സമയത്ത് വെട്ടുകത്തി കൊണ്ട് വെട്ടി. ബഹളം കേട്ട് അയൽവാസികളെത്തുന്നത് കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടു. അജിത അമ്പലമുക്കിലെ ഒരു വീട്ടിൽ ജോലിക്ക് പോയി മടങ്ങിവരികയാണ് പതിവ്. രണ്ടരവർഷം മുമ്പാണ് ഉണ്ണികൃഷ്ണൻ അജിതയെ വിവാഹം കഴിച്ചത്.

Tags:    
News Summary - man attacked his wife and mother-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.