അനന്തൻ, രാം വിവേക് കൃഷ്ണ, അഭിൻലാൽ. ഋഷിൻ
നെടുമങ്ങാട്: നാലംഗ അന്തർസംസ്ഥാന കവർച്ചസംഘത്തെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പത്താംകല്ല് ശിവദീപത്തിൽ അനന്തൻ (26), കവടിയാർ അമ്പലമുക്ക് ആര്യ ലെയ്നിൻ ടി.സി 4/136 മുല്ലശ്ശേരിവീട്ടിൽനിന്ന് പോത്തൻകോട് കല്ലുവിള കൃഷ്ണകൃപയിൽ താമസം രാം വിവേക് കൃഷ്ണ (24), കടയ്ക്കാവൂർ തിട്ടയിൽവീട്ടിൽ അഭിൻലാൽ (27), ശ്രീകാര്യം പുളിയറക്കോണത്തുവീട്ടിൽ ഋഷിൻ (27) എന്നിവരാണ് അറസ്റ്റിലായത്. അനന്തൻ 65ൽപരം കേസുകളിൽ പ്രതിയാണ്. കഴിഞ്ഞദിവസം രാത്രി കാപ്പകേസ് പ്രതിയായ പോത്തൻകോട് കരൂർ ഇടത്താട് രാം വിവേകിനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ വാഹനമോഷണം, കവർച്ച എന്നീ കുറ്റങ്ങൾക്കാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
ഒരുസ്ഥലത്തുനിന്ന് വാഹനം മോഷ്ടിക്കുകയും ഇന്ധനം തീർന്നാൽ വഴിയിൽ ഉപേക്ഷിച്ച് അടുത്ത സ്ഥലത്ത് നിന്നും വാഹനം മോഷ്ടിക്കുകയാണ് പ്രതികളുടെ രീതിയെന്ന് നെടുമങ്ങാട് എസ്.എച്ച്.ഒ വി. രാജേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞയാഴ്ച ആര്യനാട് മൂന്ന് മൊബൈൽ കടകളിലും ഒരു ചെരുപ്പ് കടയിലും മോഷണം നടത്തിയതും ഇവരാണെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നെടുമങ്ങാട്-പോത്തൻകോട് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ കഴിഞ്ഞദിവസം രാവിലെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.